Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assaulting Bevco

Kollam

ബെ​വ്‌​കോ മാ​നേ​ജ​രെ മ​ര്‍​ദിച്ച മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍

ക​ട​യ്ക്ക​ല്‍: മ​ട​ത്ത​റ​യി​ല്‍ ബെ​വ്‌​കോ മാ​നേ​ജ​രെ മ​ര്‍​ദി​ച്ച കേ​സി​ല്‍ മൂ​ന്നു​യു​വാ​ക്ക​ളെ ചി​ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ല​മേ​ല്‍ കൈ​തോ​ട് സ്വാ​ദേ​ശി​ക​ളാ​യ മ​ര്‍​ജാ​ന്‍, നാ​ദി​ര്‍, കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​മ​ല്‍ മോ​ഹ​ന്‍ എ​ന്നി​വ​രാ​ണ് ചി​ത​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ബെ​വ്കോ​യു​ടെ മ​ട​ത്ത​റ​യി​ലു​ള്ള പ്രീ​മി​യം കൗ​ണ്ട​റി​ല്‍ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യെ മ​ദ്യ​പി​ച്ചെ​ത്തി​യ മൂ​വ​ര്‍ സം​ഘം സ്ഥാ​പ​ന​ത്തി​നു​ള്ളി​ല്‍ ക​യ​റി അ​സ​ഭ്യം വി​ളി​ക്കു​ക​യും ശ​ല്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​ത് ചോ​ദ്യം ചെ​യ്ത മാ​നേ​ജ​ര്‍ വി​നോ​ദി​നെ​യാ​ണ് മൂ​ന്നം​ഗ സം​ഘം മ​ര്‍​ദി​ച്ച​ത്.

മ​ദ്യ​പി​ച്ചു സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി​ക​ളെ വി​നോ​ദ് പു​റ​ത്തി​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പു​റ​ത്തേ​ക്ക് എ​ത്തി​യ വി​നോ​ദി​നെ മൂ​വ​ര്‍ സം​ഘം ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ബെ​വ്‌​കോ അ​ധി​കൃ​ത​ര്‍ ചി​ത​റ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ കാ​റി​ല്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച മൂ​വ​രെ​യും ചി​ത​റ വ​ള​വു​പ​ച്ച​യി​ല്‍​നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​യ്യേ​റ്റം ചെ​യ്യ​ല്‍, കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ വി​നോ​ദ് ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

 

Latest News

Corehub Up